കരിമണ്ണൂര്‍: കരിമണ്ണൂര്‍ മണ്ണാറത്തറ സ്വദേശിയും കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ അബി റ്റി ബിജുവിനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുറുമ്പാലമറ്റത്ത് വച്ചായിരുന്നു ആക്രമണം. അബിയുടെ അമ്മ ജോമോളുടെ സ്കൂട്ടര്‍ നന്നാക്കി വീട്ടിലേക്ക് മടങ്ങിന്നതിനിടെ കുറുമ്പാലമറ്റത്ത് സുഹൃത്തിന്റെ വീട്ടില്‍ വാഹനം നിര്‍ത്തി. സുഹൃത്തുമായി സംസാരിച്ചു. പിന്നീട് വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ കുറുമ്പാലമറ്റം സ്വദേശികളായ രാമചന്ദ്രന് സജി എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് അബിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം കരിമണ്ണൂര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അബിയുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ പ്രതികളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പോലീസില്‍ മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: