ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

Friday 8 July 2016 8:15 pm IST

അടിമാലി: വേനല്‍ കാലവും, മഴക്കാലവും ഇത്തവണ ഏലം കര്‍ഷകരെ ചതിച്ചു. കടുത്ത വേനലില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങിയതിന് പുറമേ കനത്ത മഴയിലുണ്ടായ ശക്തമായ കാറ്റിലും ഏലച്ചെടികള്‍ വ്യാപകമായി നശിച്ചു. കാലവര്‍ഷത്തിലെ നാശം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. വേനല്‍ മഴ ലഭിക്കാത്തതിനാല്‍ ഏലം കൃഷി നാശത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഫിസേറിയ രോഗം ബാധിച്ച ചെടികള്‍ കാറ്റില്‍ ഒടിഞ്ഞ് വീണ് വ്യാപകമായി നശിച്ചു. ഇതോടെ വിളയുല്‍പ്പാദനവും നിലച്ചു. നിലവില്‍  ഒരു കിലോ ഏലയ്ക്കാ ഉല്‍പ്പാദിപ്പിക്കുന്നതിന് 800 രൂപയോളം മുടക്ക് വരും. നിലവിലുള്ള വില 700-750 രൂപയാണ്. 1000 രൂപയെങ്കിലും വില ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കുവാനാകൂ.  വായ്പ്പയെടുത്തും കടം വാങ്ങിയുമാണ്  കൃഷിയിറക്കിയത്. ആഭ്യന്തര ഉല്‍പ്പാദനം കുറവായിട്ടും ഏലം വില നഷ്ടത്തിലാണ്. ഏലം കര്‍ഷകരെ പിടിച്ച് നിര്‍ത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഹൈറേഞ്ച് മേഖലയില്‍ നിന്ന് ഏലം കൃഷി പടിയിറങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.