കാട്ടാനയുടെ ആക്രമണം: വനവാസികള്‍ വനംവകുപ്പ് ഓഫീസറെ ഉപരോധിച്ചു

Friday 8 July 2016 8:19 pm IST

അടിമാലി: പഞ്ചായത്തിലെ നെല്ലിപ്പാറക്കുടിയിലെ  കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വനവാസികള്‍   അടിമാലി റേഞ്ച് ഓഫീസറെ ഉപരോധിച്ചു. കാട്ടാനയുടെ ആക്രമണം തടയാന്‍ വനം വകുപ്പ് സംരഷണ വേലി നിര്‍മ്മിക്കണമെന്നും ഈ മേഖലയില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. സംരക്ഷണ വേലി നിര്‍മ്മിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ട് മണിക്കൂറിന് ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി. വനവാസിക്കുടിയില്‍ ഒരാഴ്ചയായി തുടര്‍ച്ചയായി ആനകൂട്ടമെത്തി നാശനഷ്ടങ്ങള്‍ വരുത്തുകയാണ്. കഴിഞ്ഞ22ന് രാത്രി ചന്ദ്രന്‍ നാഗന്റെ വീട് പൂര്‍ണ്ണമായും നശിപ്പിച്ചു. സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി തൊട്ടടുത്ത വീട്ടിലേക്ക് പോയതിനാല്‍ വന്‍ അപകടം ഒഴിവായി.ഇതോടൊപ്പം നിരവധി പേരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.തെങ്ങ്,കമുക്,ജാതി,വാഴ,കു രുമുളക്,തുടങ്ങിയ കൃഷികള്‍കാട്ടാനക്കൂട്ടംനശിപ്പിച്ചു.ഓമനചന്ദ്രന്‍,വെള്ളസ്വാമിരാമന്‍,ലതനാഗന്‍,പാച്ചന്‍നാഗന്‍,മണിഗണേശന്‍,ദാമോധരന്‍ മാധവന്‍,പഞ്ചന്‍കുട്ടപ്പന്‍,ഓമനചന്ദ്രന്‍,സന്ധ്യവെള്ളസ്വാമി, എന്നിവരുടേതുള്‍പ്പടെ പതിമൂന്നോളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ നശിപ്പിക്കപ്പട്ടിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് ഈ കുടിയിലെ ബിനുചന്ദ്രനെ കാട്ടാന കുത്തിക്കൊന്നത്.കാട്ടാന ആക്രമണം ഭയന്നാണ് ആദിവാസി കോളനികളിലെ ഓരോ കുടുംബവും കഴിയുന്നത്. വനവാസികള്‍ പലപ്പോഴും കാട്ടാന ക്കൂട്ടത്തിന്റെ അലര്‍ച്ചകേട്ട് കൈകുഞ്ഞുങ്ങളുമായി കുടിലില്‍ നിന്നും ഇറങ്ങി ഓടുന്നത് പതിവാണെന്നും ഇവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.