പന്തളം-കുറുന്തോട്ടയം പാലം നിര്‍മ്മാണം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Friday 8 July 2016 8:45 pm IST

പത്തനംതിട്ട: പന്തളം-കുറുന്തോട്ടയം പാലം നിര്‍മാണത്തിന്റെ ഭാഗമായി 11 മുതല്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വലിയ ചരക്കുവാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ചാരുംമൂട് ജംഗ്ഷനിലെത്തി ചെങ്ങന്നൂരിനു പോകണം. അടൂരില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകള്‍ ആനന്ദപ്പള്ളി-തുമ്പമണ്‍ വഴി കുളനടയിലെത്തി എം.സി റോഡിലേക്ക് പ്രവേശിക്കണം. ഇതുവഴി വഴിതിരിച്ചും വരണം. പന്തളം ജംഗ്ഷനിലേക്ക് വടക്കുനിന്നും വരുന്ന ഓര്‍ഡിനറി/സ്വകാര്യ ബസുകള്‍ നിര്‍ദിഷ്ട പാലത്തിനു വടക്കുവശവും, തെക്കുനിന്നുള്ളവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുവരെയും എത്തി സര്‍വീസ് നിര്‍ത്തണം. കോട്ടയം ഭാഗത്തേക്കുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ മുട്ടാര്‍ ജംഗ്ഷനിലെത്തി മങ്ങാരം റോഡുവഴി എം.സി റോഡില്‍ മണികണ്ഠനാല്‍ത്തറ ജംഗ്ഷനിലെത്തണം. അടൂര്‍ ഭാഗത്തേക്കുവരുന്ന ഭാരവാഹനങ്ങള്‍ കുളനട-തുമ്പമണ്‍-ആനന്ദപ്പള്ളി വഴി അടൂരിലെത്തണം. അടൂര്‍ ഭാഗത്തേക്കുള്ള ലെറ്റ് മോട്ടോര്‍ വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ റോഡിലൂടെ വേദി ജംഗ്ഷന്‍, കടയ്ക്കാട് വഴി പന്തളത്ത് എത്തണം. നിര്‍ദിഷ്ട പാലത്തിനു പടിഞ്ഞാറു വശമുള്ള താല്‍ക്കാലിക പാലം ടൂവീലര്‍,കാല്‍നട യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. കൈപ്പട്ടൂര്‍ ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറേക്കുള്ള റോഡില്‍ കൂടി പോകുന്ന ഭാരവാഹനങ്ങളും അടൂരില്‍ എത്തി പന്തളം ഭാഗത്തേക്ക് പോകണമെന്ന് ആര്‍.ഡി.ഒ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.