കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയപരിപാടികള്‍ അവസാനിപ്പിക്കണം: ബിഎംഎസ്

Friday 8 July 2016 8:49 pm IST

ബിഎംഎസ് പാസ്‌പോര്‍ട്ട് ഓഫീസ് ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: തൊഴിലാളി ക്ഷേമകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അലസ സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
ബിഎംഎസ് നടത്തിയ അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റി നടത്തിയ പാസ ്‌പോര്‍ട്ട് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.ജി.ഗോപകുമാര്‍, ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ് എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണയ്ക്കുമുമ്പായി ഇഎംഎസ് സ്റ്റേഡിയത്തില്‍ നി ന്നാരംഭിച്ച പ്രകടനത്തിന് കെ. കൃഷ്ണന്‍കുട്ടി, പി.ബി. പുരുഷോത്തമന്‍, സി. ഗോപകുമാര്‍, കെ. സദാശിവന്‍പിള്ള, എന്‍. വേണുഗോപാല്‍, പി. ശ്രീകുമാര്‍, അനിയന്‍ സ്വാമിചിറ, ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.