ചേര്‍ത്തല: ചേര്‍ത്തല നഗരസഭ 13-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാത്ഥി ജ്യോതിഷ് ഡി. ഭട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ കൗണ്‍സിലര്‍ എം. ജയശങ്കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് 25 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ നഗരസഭ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധിന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, അരുണ്‍ കെ. പണിക്കര്‍ , രാജു, വിജീഷ് നെടുമ്പ്രക്കാട്, മണ്ഡലം ഭരവാഹികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: