ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് യഥാസമയം ആവശ്യമായ എല്ലാവിവരങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്ന കൃഷി വിജ്ഞാന് കേന്ദ്രങ്ങളുടെ പോര്‍ട്ടല്‍ കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി രാധാമോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു. സഹമന്ത്രിമാരായ എസ്.എസ്. അലുവാലിയ, പുരുഷോത്തം രൂപാല, സുദര്ശന് ഭഗത് എന്നിവരും സന്നിഹിതരായിരുന്നു.
രാജ്യത്തൊട്ടാകെ 645 കൃഷി വിജ്ഞാന് കേന്ദ്രങ്ങളാണ് ഗ്രാമീണ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കേന്ദ്രവുമായും കുറഞ്ഞത് 1000 കര്‍ഷകരെങ്കിലും ബന്ധപ്പെട്ടുവരുന്നു. ഈ കൃഷി വിജ്ഞാന് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ നിരീക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: