കേന്ദ്ര തൊഴില്‍ മന്ത്രാലയം പിരിച്ചുവിടുക: ബിഎംഎസ്

Friday 8 July 2016 9:16 pm IST

കൊച്ചി: തൊഴിലാളികള്‍ക്ക് പ്രയോജനമില്ലാത്ത കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം പിരിച്ചുവിടണമെന്ന് ബിഎംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ.സി.കെ.സജിനാരായണന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഹൈക്കോടതി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.സി. മുരളീധരന്‍, ടി.എസ്.രാജീവ്, പി.എസ്.വേണുഗോപാല്‍, അനന്തനാരായണന്‍, കെ.കെ.വിജയന്‍, കെ.എ.പ്രഭാകരന്‍, ധനീഷ് നീറിക്കോട്, ടി.എ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.