കാലടി: ഇന്നലെ രാവിലെ കാലടി കീര്‍ത്തിസ്തംഭത്തില്‍ എത്തിയ കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതിസ്വാമികള്ക്ക് കീര്‍ത്തിസ്തംഭം മാനേജര്‍ വെങ്കിടേശ്വരയ്യര്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു.
ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സ്വാമികള്‍ 8.30 ഓടെ കാലടി കീര്ത്തിസ്തംഭവത്തില് എത്തി. തുടര്‍ന്ന് കാലടിയില്‍നിന്ന് റോഡ്മാര്‍ഗം ഗുരുവായൂരിലേക്ക് പോയി. സ്വാമികളെ സ്വീകരിക്കുവാന്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ഗ്രാമസേവാസമിതി പ്രസിഡന്റ് ടി.ആര്. മുരളീധരന്, ബസന്ത്കുമാര്‍, സലീഷ് ചെമ്മണ്ടൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: