റോം: മാര്‍പ്പാപ്പയില്‍ നിന്നും കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ പദവി ഏറ്റുവാങ്ങിയ മാര്‍ ആലഞ്ചേരിയും ഇറ്റലിക്കൊപ്പം. ഇന്ത്യന്‍ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ഇറ്റലിക്കെതിരെ തിരക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി റോമില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഹിഡസിന് നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇറ്റലിക്കുവേണ്ടി സംസാരിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യങ്ങള്പ്രതിപക്ഷം മുതലെടുക്കരുതെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി കെ.വി. തോമസ് പ്രശ്നത്തിലിടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: