മുല്ലശ്ശേരി: തുര്‍ക്കിയിലെ ബള്‍ഗേറിയായില്‍ നടന്ന രണ്ടാമത് ലോക ബധിര കായികമേളയില്‍ ജേതാവായ പെരുവല്ലൂര്‍ സ്വദേശിനി ശ്രീജിഷ്ണക്ക് ജന്മനാട്ടില് ഊഷ്മള സ്വീകരണം നല്കി. ജൂണ്‍ 25 മുതല്‍ ജൂലയ് 3 വരെ നടന്ന മ്തസരത്തില്‍ ലോംഗ് ജംപില്‍ ഏഴാം സ്ഥാനവും, ഹൈജംപില്‍ അഞ്ചാം സ്ഥാനവും നേടിയാണ് ശ്രീജിഷ്ണ ജന്മനാടിന്റെ അഭിമാന താരമായത്. ഇന്ത്യയില്‍ നിന്ന് മേളയില്‍ ആകെ നാല് പേരാണ് പങ്കെടുത്തത്. പങ്കെടുത്തവരിലെ ഏക വനിതയാണ് ശ്രീജിഷ്ണ. ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തിയ ശ്രീജിഷ്ണയെ നാട് നിറഞ്ഞ മനസോടെ വരവേറ്റു. മുരളി പെരുനെല്ലി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ശ്രീജിഷ്ണയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. ഗീതഭരതന്, എ.ആര്.സുഗുണന്,വാര്‍ഡംഗം ശ്രീദേവി ജയരാജന്, ഉഷവേണു എന്നിവരും ശ്രീജിഷ്ണയുടെ വീട്ടിലെത്തി അനുമോദിച്ചു. ശ്രീജിഷ്ണക്ക് ആവശ്യമായ സഹായങ്ഹളെത്തിക്കുന്നതിന് മുഖ്യമന്ത്രി, ,കായിക മന്ത്രി എന്നിവരുമായി ബന്ധപ്പെട്ട് ശ്രമിക്കുമെന്ന് എം.എല്‍.എ.പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: