മാന്നാര്‍ (ആലപ്പുഴ): ജന്മഭൂമി പത്രം കുട്ടികള്‍ ദിവസേന വായിച്ച് അവലോകനം തയ്യാറാക്കി അദ്ധ്യാപകരില്‍ നിന്നും ഒപ്പിട്ടു വാങ്ങിക്കണമെന്ന് വെണ്മണി വെന്‍സെക് ഗ്രൂപ്പ് ചെയര്മാന് കോശി സാമുവല്‍ പറഞ്ഞു. കോശി സാമുവലിന്റെ സഹകരണത്തോടെ പത്തു സ്കൂളുകളില്‍ നടപ്പാക്കുന്ന ജന്മഭൂമി അമൃതം മലയാളം വായന പദ്ധതിയുടെ ഉദ്ഘാടനം മാന്നാര്‍ കുട്ടമ്പേരൂര്‍ എസ്കെവി ഹൈസ്കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷത്തില്‍ പത്രത്തിലെ വാര്‍ത്തകളില്‍ നിന്നുള്ള പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും ഏറ്റവും നല്ല അവലോകനം തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സെറ്റ് പത്രം സ്കൂള്‍ ഹെഡ്മിസ്ട്രസ് മായ എം. നായര്‍ക്ക് കോശി സാമുവല്‍ കൈമാറി.
ജന്മഭൂമി ഡവലപ്മെന്റ് മാനേജര്‍ എം.വി. ഉണ്ണിക്യഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വെന്‍സെക് ഗ്രൂപ്പ് മാനേജര്‍ ജിബു റ്റി.ജോണ്‍, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാട്ട്ശ്ശേരി, ജന്മഭൂമി അസി. മാര്‍ക്കറ്റിങ് മാനേജര്‍ എ.സി. സുനില്‍കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, എഫ്ഒ ശ്രീനാഥ്, ലേഖിക ജെ. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: