ബാലഗോകുലം സംസ്ഥാന സമ്മേളനം തുടങ്ങി

Friday 8 July 2016 10:48 pm IST

ബാലഗോകുലം സംസ്ഥാന സമ്മേളനം തുടങ്ങി

കൊച്ചി: ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ഇന്നലെ എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സമിതി യോഗത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സമിതി യോഗത്തില്‍ പ്രസിഡന്റ് കെ.പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 9.30ന് പ്രതിനിധി സഭയുടെ ഉദ്ഘാടനം സ്വാമി സൈഗാള്‍ നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. 2.30ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് എം. രാധാകൃഷ്ണന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. 'ശ്രീകൃഷ്ണന്‍ ആദര്‍ശപുരുഷന്‍' എന്ന വിഷയത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30ന് നര്‍ത്തകി സൗമ്യ സതീഷും സംഘവും അവതരിപ്പിക്കുന്ന രാമസാഗരം നൃത്തശില്‍പ്പം നടക്കും. നാളെ രാവിലെ ഒമ്പതിന് പൊതുസമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് അഖില ഭാരതീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ 232 നഗരങ്ങളില്‍ നിന്നുളള 1054 നഗര്‍ ഉപരികാര്യകര്‍ത്താക്കള്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.