കണ്ണൂര്‍: അധ്വാനിക്കുന്ന തൊഴിലാളി വിഭാഗമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും തൊഴിലാളികളുടെ താല്പര്യങ്ങളെ ഹനിക്കുന്ന രീതിയിലുള്ള നയങ്ങളും പരിഷ്കരണങ്ങളും തിരുത്താനുള്ള പ്രക്ഷോഭങ്ങളെ ബിഎംഎസ് മുന്നില്‍നിന്ന് നയിക്കുമെന്നും ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്. വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ജില്ലാ കമ്മറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റാഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിഎംഎസ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ.പി.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സി.വി.തമ്പാന്, പി.കൃഷ്ണന്, വി.മണിരാജ്, വനജ രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. വി.എം.ബാബു സ്വാഗതവും പി.രഞ്ചന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: