പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജില്ലാ സമ്മേളനം ഇന്ന്

Friday 8 July 2016 11:29 pm IST

കണ്ണര്‍: അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാ പരിഷത്ത് കണ്ണൂര്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഇന്ന് ചക്കരക്കല്‍ ഗോകുലം കല്യാണമണ്ഡപത്തില്‍ നടക്കും. ഇന്ന് രാവിലെ 9.30ന് സംസ്ഥാന ജനറള്‍ സെക്രട്ടറി റിട്ട.കമാന്റര്‍ കെ.സി.മോഹനന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സേതുമാധവന്‍ മുഖ്യ പ്രഭാഷണം നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സൈനികരുടെ മക്കള്‍ക്കുള്ള സമ്മാന ദാനവും മുതിര്‍ന്ന സൈനികരെ ആദരിക്കലും റിട്ട.കേണല്‍ പിവിഡി നമ്പ്യാര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് തിരുവാതിരക്കളി, പെരുന്താറ്റില്‍ ഗോപാലന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശശികല ടീച്ചര്‍ എന്നിവരുടെ പ്രഭാഷണവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.