ഇടച്ചേരി: ഇടച്ചേരി റസിഡന്റ്സ് അസോസിയേഷനും കിസാന്‍ കണ്ണൂരും സംയുക്തമായി ജനകീയാരോഗ്യവും ഉറവിട മാലിന്യസംസ്കരണവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. 10ന് ഉച്ചകഴിഞ്ഞ് 3.30ന് രാജന്പീടികയ്ക്കു സമീപം ഹാപ്പി ഹോം അപ്പാര്‍ട്ട്മെന്റില്‍ നടക്കുന്ന പരിപാടി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന് ഉദ്ഘാടനം ചെയ്യും. ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കിസാന്‍ കണ്ണൂര്‍ ചെയര്മാന് ടി.ഒ. മോഹനന് ഉപഹാരസമര്‍പ്പണം നടത്തും. ഇ.മോഹനന്, സി.കെ.ബാബു, എന്നിവര്‍ ക്ലാസെടുക്കും. സി.കെ.വിനോദ്, വി.ജി. വിനീത, എം. രത്നകുമാര്‍, കെ.വി.ഹനീഷ് എന്നിവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ സൗജന്യ തുണിസഞ്ചി വിതരണം, പച്ചക്കറി വിത്ത് വിതരണം, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം, പൈപ്പ് കമ്പോസ്റ്റ് പ്രദര്‍ശനം എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരില്‍നിന്നു നറുക്കെടുത്ത് ഒരാള്‍ക്ക് പൈപ്പ് കമ്പോസ്റ്റ് സമ്മാനമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: