കണ്ണൂര്‍: കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജി നടപ്പാക്കുന്ന ടെക്നിഷ്യന്മാര്ക്കായുളള സൂര്യമിത്ര സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി സി-ഡിറ്റ് സൂര്യമിത്ര കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈര്‍ഘ്യമുളള ഈ കോഴ്സിന് ഐടിഐ/ഐടിസി/തത്തുല്യ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അഥവാ ഡിപ്ലോമ (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്) വിദ്യാഭ്യാസ യോഗ്യത യുളളവര്‍ക്കും അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് ഇലക്ട്രീഷ്യന് ആയി പ്രവൃത്തിപരിചയം ഉളളവര്‍ക്കും അപേക്ഷിക്കാം. മറ്റു ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവരെ പരിഗണിക്കില്ല. അപേക്ഷ കര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. താല്പര്യമുളളവര് ംംം.ഴൃലലിരേവ. രറശ.േീൃഴ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലും 9895788233, 9895788334, 9895788226 എന്നീ നമ്പറുകളിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: