എല്ലാ വീടുകളിലും കക്കൂസ്: കലക്ടര്‍ ആറളം ഫാം സന്ദര്‍ശിച്ചു

Friday 8 July 2016 11:50 pm IST

കണ്ണൂര്‍: കണ്ണൂരിലെ എല്ലാ വീടുകളിലും കക്കൂസുളള (ഓപ്പണ്‍ ഡിഫക്കേഷന്‍ ഫ്രീ) ജില്ലയാക്കാനുളള പ്രവര്‍ത്തന ത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ആറളം ഫാം സന്ദര്‍ശിച്ചു. സന്നദ്ധ സംഘടനകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, കരാറുകാര്‍ എന്നിവരുടെ സഹകരണ ത്തോടെ ആഗസ്ത് 30 നകം മുഴുവന്‍ വീടുകളിലും കക്കൂസ് നിര്‍മ്മിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഫാമില്‍ 152 കക്കൂസുകളും. പഞ്ചായത്തില്‍ 396 നിര്‍മ്മിച്ച് കക്കൂസുകളും ഈ നേട്ടം കൈവരിക്കാനാവണമെന്ന് കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപറമ്പില്‍ വൈസ് പ്രസിഡണ്ട് കെ വേലായുധന്‍, ശുചിത്വമിഷന്‍ ജില്ലാ അസി.കോ-ഓര്‍ഡിനേറ്റര്‍ ഇ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.