കോഴിക്കോട്: കേരള നവോത്ഥാനത്തിന് നിര്‍ണ്ണായക സംഭാവനകള്‍ നല്കിയ പ്രബുദ്ധ കേരളത്തിന് നൂറു തികയുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് മീഞ്ചന്ത രാമകൃഷ്ണ മിഷന് ഓഡിറ്റോറിയത്തില്‍ ശതാബ്ദി സമ്മേളനം നടക്കും. ശ്രീരാമകൃഷ്ണ സംഘത്തിന്റെ മലയാള മുഖപത്രമായ പ്രബുദ്ധകേരളം മാസിക 1915 ല്‍ വിജയദശമി ദിനത്തില്‍ സ്വാമി നിര്‍മ്മലാനന്ദ മഹാരാജാണ് കൊല്ലത്ത് തുടക്കം കുറിച്ചത്.
ഒരു വര്‍ഷം നീണ്ടു നില്ക്കു ന്ന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ശതാബ്ദി സമ്മേളനം ഉച്ചക്ക് രണ്ടു മണിക്ക് ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന് ഉദ്ഘാടനം നിര്‍വഹിക്കും. കൊയിലാണ്ടി ശ്രീകൃഷ്ണ മഠം അദ്ധ്യക്ഷന്‍ സ്വാമി ആപ്തലോകാനന്ദ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് രാമകൃഷ്ണ മിഷന് അസി. സെക്രട്ടറി സ്വാമി പുണ്യാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ബ്രഹ്മചാരി വിവേകാമൃതചൈതന്യ, ബ്രഹ്മചാരി മുകുന്ദ ചൈതന്യ, പട്ടയില്‍ പ്രഭാകരന്, ഡോ. എന്‍.ആര്. മധു, ശ്രീകാന്ത് കോട്ടക്കല്‍, നമ്പിടി നാരായണന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തുമെന്ന് സ്വാമി ആപ്തലോകാനന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി പുണ്യാത്മാനന്ദ, ടി. ശ്രീനാഥ്, കെ.പി. മനോജ്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: