കോഴിക്കോട്: സാഹിത്യകാരന് യു എ ഖാദറിന്റെ രചനയുടെ അറുപത്തിയാറാം വര്‍ഷം ‘ദേശപ്പശിമ: യു എ ഖാദറിന്റെ സാഹിത്യജീവിതം’ എന്ന പേരില്‍ ഹരിതം ബുക്സ് ഇന്നും നാളയും ആഘോഷിക്കുന്നു. ഒന്നാം ദിവസമായ ഇന്ന് രാവിലെ 9.30ന് പൊലീസ് ക്ലബ്ബില്‍ ഡോ. എം ജി എസ് നാരായണന്റെ അധ്യക്ഷതയില്‍ മന്ത്രി എ കെ ശശീന്ദ്രന് യു എ ഖാദറിന്റെ സാഹിത്യജീവിതത്തെ അധികരിച്ച് പ്രതാപന് തായാട്ട് എഡിറ്റ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യും. എം മുകുന്ദന് സ്വീകരിക്കും. എം കെ രാഘവന് എം പി മുഖ്യപ്രഭാഷണം നടത്തും. 11.30 മുതല്‍ ഖാദറിന്റെ കഥാസാഹിത്യത്തെ കുറിച്ചുള്ള ചര്‍ച്ച പരുഷന് കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിനു ശേഷം നടക്കുന്ന ഖാദര്‍ സാഹിത്യത്തിലെ ഫോക്ലോര് പരിസരങ്ങള്‍ പ്രൊഫ.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.45 മുതല്‍ നടക്കുന്ന യു എ ഖാദറും കോഴിക്കോട് നഗരവും പരിപാടി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
നാളെ രാവിലെ 10ന് സംഘടിപ്പിക്കുന്ന ഖാദറിന്റെ നോവല്‍ സാഹിത്യം സെമിനാര്‍ ഡോ. എം എം ബഷീര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് സമാപന സമ്മേളനം ശത്രുഘ്നന്റെ അധ്യക്ഷതയില്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മാമുക്കോയ, പി കെ പാറക്കടവ് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഗുലാബ് ആന്റ് പാര്‍ട്ടിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: