കോഴിക്കോട്: ജില്ലയിലെ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി എല്ലാ കാര്‍ഡു ടമകളും ജൂലൈ 15 ന് മുമ്പ് കാര്‍ഡുടമകളുടെ പേര്, റേഷന്‍ കാര്‍ഡ് നമ്പര്‍, അംഗങ്ങളുടെ പേര്, ആധാര്‍ നമ്പരുകള്‍ എന്നിവ വ്യക്തമായി എഴുതി ബന്ധപ്പെട്ട റേഷന്‍ കടകളില്‍ ഏല്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷക്കൊപ്പം ചേര്‍ത്ത ആധാര്‍ നമ്പറുകള്‍ അപൂര്‍ണ്ണവും അവ്യക്തവുമായതിനാലും ചില നമ്പറുകള്‍ ചേര്ക്കാത്തതിനാലുമാണ് പുതുതായി വിവരങ്ങള്‍ ആവശ്യപ്പെടുന്നത്. ഓരോ റേഷന്‍ കാര്‍ഡിലെയും എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ അത്യാവശ്യമാണ്. ദേശീയ ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. ജില്ലാ സപ്ലൈ ഓഫീസര്‍ അറി
യിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: