വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു

Wednesday 22 February 2012 11:59 am IST

കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വ്യപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. ഹര്‍ത്താല്‍ ആദ്യ മണിക്കൂറുകളില്‍ പൂര്‍ണ്ണമാണ്. കോഴിക്കോട് മിഠായി തെരുവിലേതടക്കം ഒട്ടുമിക്ക കടകളും അടഞ്ഞ് കിടക്കുകയാണ്. തിരുവനന്തപുരത്ത് ചാലക്കമ്പോളം അടക്കമുള്ള പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും കടകള്‍ അടഞ്ഞ് കിടക്കുകയാണ്. രക്താസാക്ഷി മണ്ഡപത്തിനു മുന്നില്‍ വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കൊച്ചിയില്‍ കടയടപ്പ് സമരം ഭാഗികമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗവും വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി കോണ്‍ഗ്രസും സമരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഗ്രാമ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.