കുടുംബശ്രീ പൊലിവ് കാമ്പയിനു തുടക്കം

Saturday 9 July 2016 9:25 pm IST

കല്‍പ്പറ്റ : കേരളത്തിന്റെ കാര്‍ഷിക ആരോഗ്യ സംസ്‌കാരം വീണ്ടെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുമായി കുടുംബശ്രീ ആവിഷ്‌കരിച്ച പൊലിവ് കാമ്പയിന്‍ സി. കെ.ശശീന്ദ്രന്‍ എംഎ ല്‍എ ഉദ്ഘാടനം ചെ യ്തു. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 10,000 അയല്‍കൂട്ടങ്ങളിലും ചുരുങ്ങിയത് മൂന്ന് സെന്റില്‍ ജൈവ കൃഷി തുടങ്ങും. കൂടാതെ രണ്ട് ഫല വൃക്ഷങ്ങളുടെയും കറിവേപ്പിലയുടെയും തൈകളും ഇതേ ദിവസം അയല്‍കൂട്ടങ്ങളുടെ ആഭിമുഖ്യത്തില്‍ നടും. ഇതിലൂടെ സംഭരിക്കുന്ന പച്ചക്കറികള്‍ കുടുംബശ്രീ ഓണചന്തകളിലൂടെ വിപണിയിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിസര ശുചിത്വം, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അദ്ധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ നഗരസഭ വൈസ് ചെയര്‍മാന്‍ എ.പി. ഹമീദ് പ്രകാശനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.പി.ആലി, ഒ.സരോജിനി, സനിത ജഗദീഷ്, കൗണ്‍സിലര്‍മാര്‍, അസി.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ ശോഭ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍. കെ.പി സ്വാഗതവും അസി.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹാരിസ് കെ.എ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.