തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത്കുമാറായിരിക്കും സംഘത്തലവന്.
കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ നാവികരുടെ അറസ്റ്റിന് ശേഷം കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ശേഖരിക്കാനുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: