അമ്പലപ്പുഴ: തീരദേശ പോലീസിന്റെ ബോട്ടിന് തീപിടിച്ചു. പോലീസുകാരെ മറ്റു വള്ളങ്ങളില്‍ രക്ഷപ്പെടുത്തി. തൃക്കുന്നപ്പുഴ പതിയാങ്കര പള്ളിമുക്കിനു സമീപം കായലില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കായലില്‍ അറ്റകുറ്റപ്പണിക്കുശേഷം ട്രയല്‍ റണ്‍ നടത്തുന്നതിനിടെ ബോട്ടിന്റെ പിന്‍ഭാഗത്ത് ഡീസല്‍ടാങ്കിന് തീ പിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന എഎസ്ഐ ഷുക്കൂര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസഫ്, എഞ്ചിന് ഡ്രൈവര്‍ സാന്ദ്രന്‍, സ്രാങ്ക് എന്നിവര്‍ കായലില്‍ ചാടി. ഇവരെ പരാശക്തി വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അപകടത്തില്‍ ബോട്ടിന്റെ പിന്‍ഭാഗം കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: