കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു

Saturday 9 July 2016 9:28 pm IST

ഏറ്റുമാനൂര്‍: ഇന്നലെ പുലര്‍ച്ചെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു. തൃക്കേല്‍പല്ലാട്ട് രാമചന്ദ്രന്റെ വീടാണ് മരം വീണ് ഭാഗീകമായി തകര്‍ന്നത്. സംഭവ സമയത്ത് വീടിനുള്ളില്‍ രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചില്ല. അതിരമ്പുഴ തൃക്കേല്‍ അംബലത്തിന്റെ പരിസരത്ത് നിന്ന മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി വീണ് കനത്ത നശനഷ്ടം ഉണ്ടായി. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് വൈദ്യതി ബന്ധവും തകരാറിലാവുകയും ചെയ്തു. കടുത്തുരുത്തി: കനത്ത കാറ്റിലും മഴയിലും മരം വീണ് വിടുതകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്ത കാറ്റിലാണ് മാഞ്ഞുര്‍ ചാമക്കാല ചെറുത്തലക്കല്‍ ത്രേസ്യാമ്മജോണിന്റെ വീടിനു മുകളിലേക്കാണ് വന്‍മരം കട പുഴകി വിണത്. വീടിന്റെ അതിര്‍ത്തിയില്‍ നിന്നിരുന്ന തേക്ക് മരമാണ് വീടിന്റെ മേല്‍ക്കുരയിലേക്ക് വീണത്. ത്രേസ്യാമ്മ ജോണ്‍ മുത്തമകന്റെ വീട്ടില്‍ പോയതിനാലും മകന്‍ റോയിജോണ്‍ ഭൂകമ്പമെന്ന് കരുതി വീട്ടില്‍നിന്ന് ഇറങ്ങി ഓടിയതിനാലും വന്‍ അപകടം ഓഴിവായി. ശനിയാഴ്ച രാവിലെ പഞ്ചായത്ത് മെമ്പര്‍ ബിനോയ് ഇമാനുവേല്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാത്യു, വൈസ് പ്രസിഡന്റ് മജ്ജുഅജിത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.