അമയന്നൂര്‍: അമയന്നൂര്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിടിയുടെ എടിഎം കൗണ്ടര്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. ഇതുമൂലം നിരവധി ജനങ്ങളാണ് എംടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാതെ നിരാശരായി മടങ്ങുന്നത്. എടിഎം കൗണ്ടര്‍ തകരാറിലാണെന്ന് അറിയാതെ എത്തുന്നവര്‍ കാര്‍ഡ് ഇട്ട് പണം എടുക്കുവാനായി ശ്രമിക്കുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ് കൃത്യമായി പിടിക്കുന്നുവെന്നും ജനങ്ങള്‍ പറയുന്നു. ഈ പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിരവധി തവണ ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെയും നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. എത്രയും വേഗം എടിഎം കൗണ്ടറിന്റെ തകരാര്‍ പരിഹരിക്കണമെന്നും സ്റ്റേറ്റ് ബാങ്കിന്റെ ശാഖ അമയന്നൂര്‍ കേന്ദ്രമാക്കി തുടങ്ങണമെന്നും ബിജെപി അമയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: