സഹാറ ഗ്രൂപ്പ് 200 കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവെച്ചു

Saturday 9 July 2016 9:38 pm IST

ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് സഹാറ ഗ്രൂപ്പ് സുപ്രീംകോടതിയില്‍ 200 കോടി രൂപ കെട്ടിവെച്ചു. ജയിലില്‍ കഴിയുന്ന സുബ്രതാറോയി, ഡയറക്ടര്‍മാരായ അശോക് റോയ് ചൗധരി, ആര്‍. എസ്. ദുബെ എന്നിവര്‍ക്ക് സ്ഥിരം ജാമ്യം അനുവദിക്കുന്നതിനായാണ് 200 കോടി കെട്ടിവെച്ചിരിക്കുന്നത്. കോടികളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് മേധാവിയുടെ ജാമ്യത്തിനായി 300 കോടിരൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കാന്‍ സുപ്രീംകോടതി മെയ് 11ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 31 മാസമായി സഹാറയുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ ഗ്രൂപ്പിന്റെ സ്വത്തുവകകളിലും സമ്പാദ്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലും ഈ നിയന്ത്രണം തുടരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.