കാണ്‍പൂര്‍: കാണ്‍പൂരില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് ആയിരത്തോളം ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാണ്‍പൂര്‍ സന്ദര്‍ശനത്തിന് ഒരാഴ്ച മാത്രം അവശേഷിക്കെയാണിത്.
വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ വാങ്ങിയ നാലു സ്ഥാപനങ്ങളെക്കുറിച്ച് യുപി പോലീസിന്റെ എടിഎസ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ടെത്തിയ സ്ഫോടകവസ്തുക്കള്‍ മൈനിങ്ങിന് ഉപയോഗിക്കുന്നവയാണെങ്കിലും അങ്ങനെയൊരു സാധ്യത പോലീസ് തള്ളിക്കളഞ്ഞു. സ്ഫോടകശേഖരത്തിലെ മേല്‍വിലാസമനുസരിച്ച് ധോല്‍പ്പൂരിലെ രാജസ്ഥാന് എക്സ്പ്ളോസീവ്സ് ആന്റ് കെമിക്കല്‍സില്‍ എടിഎസ ്അന്വേഷണം നടത്തി. കാറിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: