ന്യൂദല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകള്‍ വഴി സ്ത്രീകളെ അപമാനിക്കുന്നത് തടയാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. സ്ത്രീകളെ അപമാനിക്കുന്നവരെ കണ്ടെത്താന്‍ പുതുതായി ഒരു സൈബര്‍ സെല്ലിന് രൂപം നല്‍കിയതായി വനിത-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും മറ്റും അപമാനിക്കുന്നത് സാധാരണമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നേരിട്ടും മന്ത്രാലയത്തിന് പരാതി നല്‍കാവുന്നതാണ്. [email protected]
എന്ന ഈ മെയിലിലേക്ക് പരാതി അയക്കാം. #കമാഠൃീഹഹലറഒലഹു എന്ന ഹാഷ് ടാഗ് കൂടി ചേര്‍ക്കണം. പരാതി എളുപ്പം ശ്രദ്ധിക്കാന്‍ വേണ്ടിയാണിത്. പരാതി ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ അന്വേഷണമുണ്ടാകുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ചേതന്‍ സന്ഘിക്കാണ് സൈബര്‍ സെല്ലിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: