പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും

Saturday 9 July 2016 10:01 pm IST

ചക്കരക്കല്‍: പൂര്‍വ്വ സൈനിക സേവാപരിഷത്ത് നാലാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റിട്ട.കമാണ്ടര്‍ കെ.സി.മോഹനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിച്ച് പരിഹാരം കാണാന്‍ ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ള മോദി സര്‍ക്കാരെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ക്ഷമയോടെയും സമചിത്തതയോടെയും കാര്യങ്ങളെ സമീപിക്കാന്‍ വിമുക്തഭടന്‍മാര്‍ തയ്യാറാകണം. അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് സംഘടന ഒരുഘട്ടത്തിലും പിന്നോക്കം പോയിട്ടില്ലെന്നും സര്‍ക്കാര്‍ പദ്ധതികളുടെ ന്യായമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നാം പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.സേതുമാധവന്‍ മുഖ്യഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കേണല്‍ പിവിഡി നമ്പ്യാര്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് നായാട്ടുപാറ സമന്വയയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി അരങ്ങേറി. പെരുന്താറ്റില്‍ ഗോപാലന്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.മോഹനന്‍ സ്വാഗതവും ഖജാന്‍ജി കെ.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.