ഭോപ്പാല്‍: മധ്യപ്രദേശില്‍ കനത്ത മഴയിലും കാറ്റിലും എട്ട് മരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിംഗ്രൗലി ജില്ലയിലെ ബഹാരി ദന്ത് ഗ്രാമത്തില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരു വാഹനം ഒലിച്ചുപോയി. 24ഓളം യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്.
ഇതില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെയെല്ലാം സുരക്ഷിതരായി കണ്ടെത്തി. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: