കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെയും കണ്ണൂര്‍ പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്തരിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണവും പത്രപ്രവര്‍ത്തക ദിനവും ആചരിച്ചു. ഫോട്ടോഗ്രാഫറായിരുന്ന പി.മുസ്തഫ തന്റെ സഹപ്രവര്‍ത്തകനായ വിക്ടര്‍ ജോര്‍ജിനെ അനുസ്മരിച്ച പ്രഭാഷണം നടത്തി. കെയു ഡബ്ല്യു ജെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് ജില്ലാ പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി.സി രഞ്ചിത്ത് സ്വാഗതവും പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: