തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികളെ കെണിയിലാക്കി മതം മാറ്റി വിവാഹം കഴിച്ച് തീവ്രവാദ സംഘത്തില്‍ എത്തിക്കുന്ന ലൗ ജിഹാദ് പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ആറ്റുകാലില്‍ നിമിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദ് പ്രശ്നം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പറഞ്ഞവരെ വര്‍ഗ്ഗീയവാദികളെന്ന് ചിത്രീകരിച്ചു. കെണിയില്‍പ്പെട്ടവര്‍ ഐഎസ് കേന്ദ്രങ്ങളില്‍ എത്തുന്നതുവരെ പോലീസ് മൗനം പാലിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിവരം ധരിപ്പിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് നടക്കുകയാണ്. പോലീസ് ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ കൂടുതല്‍ പേര് തീവ്രവാദ സംഘത്തില്‍ എത്തപ്പെടുമെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: