പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ വകുപ്പുകളുടെ ഏകോപനം വേണം : മന്ത്രി എ.സി മൊയ്തീന്‍

Saturday 9 July 2016 10:14 pm IST

ഗുരുവായൂര്‍: പച്ചക്കറി ഉല്പാദനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തുകയും ക്യഷി വകുപ്പിന്റെ നിരവധിപദ്ധതികളും സഹകരണ വകുപ്പിന്റെ സുവര്‍ണ്ണം പദ്ധതിയും ഉപയോഗപ്പെടുത്തി പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന് കഴിഞ്ഞാല്‍ കേരളത്തിന് മഹത്തായ നേട്ടമാകുമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ഗുരുവായൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി വിനോദ്,ജില്ലാ പഞ്ചായത്ത് ക്ഷേമക്കാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി, ഗുരുവായൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍,ആര്‍.വി അബ്ദുള്‍ മജീ്ദ്, നിര്‍മ്മല കേരളന്‍, എം.രതി എന്നിവര്‍ സംസാരിച്ചു.ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ പി അബ്ദുള്‍ മജീദ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഷീല കാറളം, അലോപതി ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ ഷീജ, അസിസ്റ്റന്റ് ഡയറ്ക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചറര്‍മാരായ കെ.ജെ ഒനില്‍, സബിത, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ എന്‍ സതീഷ് കുമാര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് അവതരണം നടത്തി. പഞ്ചശീല കാര്‍ഷിക ആരോഗ്യസംസ്‌ക്കാരം എന്ന വിഷയത്തില്‍ മണ്ണുത്തി ക്യഷി വിജ്ഞാന കേന്ദ്രം പ്രൊഫസര്‍ ഡോ ഗീതകുട്ടി ക്ലാസ്സെടുത്തു. ഗുരുവായൂര്‍ നഗരസഭ അധ്യക്ഷ പ്രൊഫസര്‍ പി.കെ ശാന്തകുമാരി സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ പി.എം ഹംസ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.