വ്യാഴാഴ്ച സിനിമാ ബന്ദ്

Wednesday 22 February 2012 4:20 pm IST

ന്യൂദല്‍ഹി: സിനിമാ വ്യവസായത്തിന് ഏര്‍പ്പെടുത്തിയ സേവന നികുതി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാജ്യവ്യാപകമായി സിനിമാ ബന്ദ് ആചരിക്കും. തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിര്‍ത്തി വയ്ക്കുകയും ചെയ്യുമെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ഭാരവാഹികള്‍ അറിയിച്ചു. സിനിമാ വ്യവസായത്തിന് 10.3 ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ നിര്‍മ്മാണച്ചെലവ് ഇപ്പോള്‍ തന്നെ വളരെ കൂടുതലാണ്. രാജ്യത്ത് പതിനായിരത്തിലധികം തിയേറ്ററുകളുണ്ട്. ഇതില്‍ 900 മള്‍ട്ടിപ്ലക്സുകളാണ്. സേവന നികുതി ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ തിയേറ്ററുകളില്‍ എത്തുന്നവരുടെ എണ്ണം കുറയും. അതിനാല്‍ തിയേറ്റര്‍ ഉടമയോ നിര്‍മ്മാതാവോ വിതരണക്കാരോ ഇത് നല്‍കേണ്ടി വരുമെന്ന് ഫിലിം ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. നികുതി പിന്‍‌വലിച്ചില്ലെങ്കില്‍ വ്യവസായത്തിന് നില നില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടാകും. രാജ്യത്ത് വര്‍ഷം 1200ഓളം സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇതില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് വിജയിക്കുന്നത്. അതിനാല്‍ വ്യവസായം നിലനില്‍ക്കണമെങ്കില്‍ നികുതിയല്ല, ആനുകൂല്യങ്ങളാണ് വേണ്ടതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.