എടപ്പാള്‍ (മലപ്പുറം): മലയാളിയുടെ കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിക്കുന്ന പൊലിവ് കാര്‍ഷിക പുനരാവിഷ്കരണ കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം എടപ്പാളില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.
ശുദ്ധജലം, മാലിന്യ സംസ്കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിത ശൈലി, നല്ല ആരോഗ്യം എന്നീ പഞ്ചശീല കാര്‍ഷിക- ആരോഗ്യ സംസ്കാരം വളര്‍ത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം.
പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഷാജഹാന്, ജില്ലാ കളക്ടര്‍ എസ്.വെങ്കടേശപതി, കുടുംബശ്രീ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.രാഹുല്‍ കൃഷ്ണന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: