തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധി സഭാ സമ്മേളനം ഇന്ന് രാവിലെ 10ന് സംസ്കൃതി ഭവനില്‍ നടക്കും. കോളമിസ്റ്റ് രാജീവ് ശ്രീനിവാസന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എം. മോഹന്‍ദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ദീപ പ്രോജ്വലനം നടത്തും.
നാലു സഭകളായി തിരിച്ചിട്ടുള്ള സമ്മേളനത്തില്‍ സംഘടനാ വിഷയങ്ങള്‍, സാമൂഹ്യ സമരസതാ പ്രാധാന്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെടും. ഭാരതീയ വിചാരകേന്ദ്രം ജോ. ഡയറക്ടര്‍, ആര്. സഞ്ജയന്, കാ.ഭാ. സുരേന്ദ്രന്, ഡോ. സി.ഐ. ഐസക്, കെ.സി. സുധീര്‍ബാബു തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സമാപന സമ്മേളനത്തില്‍ ഡോ. അംബേദ്കര്‍ സാമൂഹ്യ സമരസതയും ഭാരതത്തിന്റെ മാറുന്ന മുഖച്ഛായയും എന്ന വിഷയത്തില്‍ മുരളി പാറപ്പുറം പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: