ഇരിട്ടി: വരുന്ന നാലു മാസത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ മുഴുന്‍ കുടുംബങ്ങള്‍ക്കും ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ ജില്ലാ ശുചിത്വമിഷനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഒഡിഎഫ് കാമ്പയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.മോഹനന്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.മോഹനന്, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, കെ. വേലായുധന്, പി.കെ.രാഘവന്, ജോണ്‍ കൊച്ചുകരോട്ട്, ലീലാമ്മ തോമസ്, ഫാം എംഡി വിശ്വനാഥന് നായര്‍, ശിവദാസന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: