കണ്ണൂര്‍: കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാനായി കണ്ണൂരില്‍ കെ.കെ സ്പോര്‍ട്സ് എന്ന പേരില്‍ ഫുട്ബോള്‍ നഴ്സറി ആരംഭിക്കുന്നു. ഫുട്ബോള്‍ ഫ്രണ്ട് ഫ്രീ കോച്ചിങ്ങ് സെന്ററിന്റെ പൂര്‍വ്വകാലവിദ്യാര്‍ത്ഥിയായ കെ.പ്രദീപനാണ് സ്ഥാപനം ആരംഭിക്കുന്നത.് അബുദാബിയിലെ അല്‍ എഹ്ത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയുടെ കണ്ണൂര്‍ ഡിവിഷന് എന്ന നിലയിലാണ് കണ്ണൂരില്‍ കെ.കെ.സ്പോര്‍ട്സ് പ്രവര്‍ത്തിക്കുക. ഫ്രണ്ട് ഫ്രീകോച്ചിങ്ങ് സെന്ററിലെ രണ്ട് മഹാരഥന്മാരായ കെ.കെ.കരുണാകരന്, കെ.കുഞ്ഞിരാമന് എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് സ്ഥാപനത്തിന് നല്‍കിയിരിക്കുന്നത്. അബുദാബിയില്‍ വളരെ പ്രശസ്തമായ ഫുട്ബോള്‍ നഴ്സറിയാണ് അല്‍ എഹ്ത്തിഹാദ് സ്പോര്‍ട്സ് അക്കാദമി. റിട്ട.കെല്‍ട്രോണ്‍ എംഡി നാരായണന്‍കുട്ടി, കെ.പ്രദീപ്, ജെ.വൈശാഖ്, കെ.കെ.ബാലകൃഷ്ണന്‍നായര്‍, കെ.വി.ധനേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: