കണ്ണൂര്‍ : നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും നിര്‍മ്മാണത്തൊഴിലാളികളുടെ ക്ഷേമനിധി പെന്ഷന് 3000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും നിര്‍മ്മാണത്തൊഴിലാളി സംഘ്(ബിഎംഎസ്) ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാറുകള്‍ രാഷ്ട്രീയപ്രേരിതമായി ക്ഷേമനിധി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതു മൂലം സ്തംഭനാവസ്ഥയിലായ ഓഫീസിന്റെ പ്രവര്‍ത്തനം ഉടന്‍ സാധാരണ നിലയിലാക്കാനും ഇവിടെയുള്ള ഒഴിവുകളിലേക്ക് നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ബാലന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.വി.തമ്പാന്, വി.മണിരാജ് എന്നിവര്‍ സംസാരിച്ചു. എം.ശശീന്ദ്രന് സ്വാഗതവും സി.വി.അനിരുദ്ധന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: