പാനൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. വളളങ്ങാട് പുതുക്കി പണിയുന്ന ഡോ:ഷിബിനിന്റെ വീടിന്റെ ഒരു ഭാഗമാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്നത്. ചുമര് അമര്‍ന്ന് ഒന്നാം നിലയിലെ കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയായിരുന്നു. സമീപത്തെ സഞ്ചാരയോഗ്യമായ റോഡിലേക്കാണ് കോണ്‍ക്രീറ്റ് ബീം തെറിച്ചു വീണത്. അപകടം നടക്കുന്നതിനു കുറച്ച് മുന്‍പ്വരെ അന്യസംസ്ഥാന തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നു. പഴയ വീട് വാങ്ങിയതിനു ശേഷം നവീകരണം നടത്തി വരികയായിരുന്നു. മഴ കാരണം കല്ലുകള്‍ നനഞ്ഞ് ഭാരം താങ്ങാതെ അമര്ന്നതാകാമെന്നാണ് നിഗമനം. അശാസ്ത്രീയമായ നിര്‍മ്മാണമാണ് അപകടകാരണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: