പൂര്‍വ്വ സൈനിക സേവാപരിഷത്ത് സാമൂഹ്യപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കണം: സേതുമാധവന്‍

Sunday 10 July 2016 1:41 am IST

ചക്കരക്കല്‍: സാമൂഹ്യ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് പൂര്‍വ്വ സൈനിക സേവാപരിഷത്തിന്റെ ദൗത്യമെന്ന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.സേതുമാധവന്‍. പൂര്‍വ്വസൈനിക സേവാപരിഷത്ത് കണ്ണൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദര്‍ശ ജീവിതവും ദേശീയ ബോധവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രബോധവും ദേശീയബോധവും വരും തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ പരിഷത്തിന് ബാധ്യതയുണ്ട്. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് സമാജത്തെ സജ്ജമാക്കാന്‍ നമുക്ക് സാധിക്കണം. ഭാരതം നിരവധി വെല്ലുവിളികളെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രബോധമുള്ള പൗരന്‍മാര്‍ക്ക് മാത്രമേ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുള്ളുവെന്നും പൂര്‍വ്വ സൈനിക സേവാപരിഷത്ത് നേതൃപരമായ ദൗത്യം നിര്‍വ്വഹിക്കണമെന്നും സേതുമാധവന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.