പാനൂര്‍: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 122 വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ജില്ലാ എസ്.പി.സഞ്ജയ് കുമാര്‍ ഗരുഡ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വിമല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എ.പ്രേമരാജന്‍, മദര്‍ പിടിഎ പ്രസിഡന്റ് സി.എ.ശ്രീജ, സ്കൂള്‍ മാനേജര്‍ ആര്.കെ.നാണു, പ്രസിഡന്റ് പി.അരവിന്ദന്, സി.ഐ.അബ്ദുള്‍ വഹാബ്, എച്ച്എം സി.പി.സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എ.കെ.പ്രേമദാസന് സ്വാഗതവും കെ.എം ഉണ്ണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: