അധ്യാപക ഒഴിവ്

Sunday 10 July 2016 4:37 am IST

കാസര്‍കോട്: കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ജേണലിസം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 18 ന് ഉച്ചയ്ക്ക് 1.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കാസര്‍കോട്: അംഗഡിമുഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍) അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11 മണക്ക് നടക്കും. ഫോണ്‍: 04998 247522. കാസര്‍കോട്: ബേഡഡുക്ക ഗവ.എല്‍പി സ്‌കൂള്‍ ചേരിപ്പാടിയില്‍ എല്‍പിഎഫ്എ യുടെ താല്‍കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.