ദാറിസ് സലാം: ചതുര്‍രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടാന്‍സാനിയയിലെത്തി. വിമാനത്താവളത്തില്‍ ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജലിവ മോദിയെ സ്വീകരിച്ചു.
ടാൻസാനിയയുമായുള്ള അന്താരാഷ്ട്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് സന്ദര്‍ശനം സഹായകരമാകുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ടാൻസാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫ് മഗുഫുളിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും.
അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിൽ നാല് ആഫ്രിക്കൻ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. മൊസാബിക്കും ദക്ഷിണാഫ്രിക്കയും സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി ടാൻസാനിയയിലെത്തിയത്.
വ്യാപാരം, നിക്ഷേപം, ഹൈഡ്രോ കാർബൺ, സമുദ്ര സുരക്ഷ, കൃഷി, ഭക്ഷ്യവസ്തുക്കൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് മോദിയുടെ ആഫ്രിക്കൻ സന്ദർശനം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: