തളിപ്പറമ്പ്: തളിയില്‍ ശ്രീ മേല്‍ത്തളി മഹാദേവ ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജയും രാമായണ മാസാചരണത്തിന്റെ ആരംഭവും 17ന് നടക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും മറ്റ് വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് രാമായണ പാരായണവും വ്യാഖ്യാനവും നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. കര്‍ക്കിടക സംക്രമ ദിവസമായ 16ന് രാവിലെ 5 മണി മുതല്‍ ഭഗവാന് നെയ്യമൃത് സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: