പയ്യന്നുര്‍: പയ്യന്നര്‍ താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആലക്കാട്ടെ കെ.എം.ബിജുവിന്റെ വീട്ടിന് നേരേ കഴിഞ്ഞ ദിവസം രാത്രി സിപിഎം സംഘം ബോംബെറിഞ്ഞു.പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ലെങ്കിലും വീടിന്റെ അടുക്കള ഭാഗത്തിന് സാരമായ കേടുപാടു പറ്റി. സംഭവസമയത്ത് ബിജു സ്ഥലത്തുണ്ടായിരുന്നില്ല. അച്ഛന് ദാമോദരന്‍ അമ്മ കമലാക്ഷി, ഭാര്യ ശാലിനി, ഏഴ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ ശക്തമായ സ്ഫോടന ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു.
രാജ്യസഭാംഗം റിച്ചാര്‍ഡ് ഹേ, ആര്‍എസ്എസ് വിഭാഗ്കാര്യവാഹ് ശശിധരന്, കെ.തമ്പാന്, ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ സംസ്ഥാന സമിതിയംഗം കെ.രഞ്ജിത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: