ആലപ്പുഴ: ആലപ്പുഴ ഗവണ്മെന്റ് റ്റിഡി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ്. പ്രവേശനം 13, 14 തീയതികളില്‍ നടക്കും. ഒന്നാം ദിവസം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അറുപതു പേര്‍ക്കും അടുത്ത ദിവസം മറ്റുള്ളവര്‍ക്കും പ്രവേശനം നല്‍കും.
അലോട്ട്മെന്റ് ലഭിച്ചവര്‍ അഡ്മിഷന് ഹാള്‍ടിക്കറ്റ്, അലോട്ട്മെന്റ് മെമ്മോ, മാര്ക്ക്ലിസ്റ്റ്, ഡാറ്റാഷീറ്റ്, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്ക്ക്ലിസ്റ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടിസി,െ കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടു ഫോട്ടോ, ഫീസ് അടച്ച രസീത്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ,് ബോണ്ട്, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ മൂന്നുപകര്പ്പ് എന്നിവയുമായി രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: