കായംകുളം: കായംകുളം നഗരസഭയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍പ്പെട്ട ഒരു പ്രധാന ഫയലും രജിസ്റ്ററും മോഷണം നടത്തിയവരെ കണ്ടെത്തുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തണമെന്ന് എന്‍എല്‍യു. ജില്ലാ പ്രസിഡന്റ് കെ. മോഹനന് ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നഗരസഭയില്‍ ഉണ്ടായിട്ടുണ്ട്. ജനന-മരണ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ മറ്റ് അനധികൃത സര്‍ട്ടിഫിക്കറ്റ് തിരുത്തലും ഉണ്ടാക്കുവാന്‍ നഗരസഭയില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ തിരിച്ചറിഞ്ഞ് ഇവരുടെ പേരില്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഏറെ പ്രതീക്ഷയോടുകൂടിയാണ് ഈ നഗരസഭാ ഭരണത്തെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ നഗരസഭാ ഭരണത്തിന് കഴിയുന്നില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താന്‍ എന്‍എല്‍യു ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: